പൊതുജന സന്ദര്‍ശന കാലാവധി അവസാനിച്ചു; കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫിന്റെ സുരക്ഷയിലേക്ക്

കണ്ണൂര്‍ വിമാനത്താവളത്തില്‍ പൊതു ജന സന്ദര്‍ശന കാലാവധി ഇന്ന് അവസാനിക്കുന്നു. ബുധനാഴ്ച്ചയോടെ വിമാനത്താവളം സി.ഐ.എസ.സ്ഫിന്റെ സുരക്ഷക്ക് കീഴിലാകും. സെന്‍ട്രല്‍ ഇന്ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് എന്ന സിഐഎസ്എഫ് ആണ് രാജ്യത്തെ ഭൂരിപക്ഷം വിമാനത്താവളങ്ങളും കാത്തു സൂക്ഷിക്കുന്നത്.
634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്.ആദ്യഘട്ടത്തില്‍ 50 ഓളം പേർ ഒക്ടോബർ ഒന്നു മുതൻ വിമാനത്താവളത്തിലെത്തിയെങ്കിലും ഇതുവരെ സുരക്ഷ ചുമതല സി.ഐ.എസ്ഇ എഫിന് കൈമാറിട്ടില്ല. ഞായറാഴ്ചയോടെ വിമാനത്താവളത്തിൻ പൊതു ജനങ്ങൾക്ക് സന്ദർശിക്കാനുള്ള കാലാവധി അവസാനിക്കുന്നതോടെ ബുധനാഴ്ച രാവിലെ മുതൽ പദ്ധതി പ്രദേശത്തിന്റെ സുരക്ഷ പൂർണമായി സിഐഎസ് എഫ് ഏറ്റെടുക്കും.
ഇമിഗ്രേഷൻ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. നിയമന നടപടികള്‍ പൂര്‍ത്തിയായവരാണ് ഓക്ടോബര്‍ ഒന്നിന് എത്തിയത്.പദ്ധതി പ്രദേശത്ത്ചുറ്റുമതിലിനോട് ചേർന്ന് സി.ഐ.എസ്.എഫ്ന് നീരിക്ഷിക്കാനുള്ള വാച്ച് ടവർ നിർമാണം ഇതിനകം പൂർത്തികരിച്ചു.സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനും അടുത്ത മാസം തന്നെപ്രവര്‍ത്തനം ആരംഭിക്കും. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു സമീപത്തുള്ള നിര്‍മാണ കമ്പനി ഉപയോഗിച്ച കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുക.