കഞ്ചാവ് നിയമവിധേയമാക്കണമെന്ന് നവജോത്‌സിങ് സിദ്ധു

കഞ്ചാവ് നിയമവിധേയമാക്കണമെന്ന പറഞ്ഞ പാട്യാല എം.പി ധരംവീര്‍ ഗാന്ധിയെ പിന്തുണച്ച് നവജോത്‌സിങ് സിദ്ധു. തന്റെ അമ്മാവന്‍ മരുന്നായി കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നുവെന്നും സിദ്ധു പറഞ്ഞു. ധരംവീര്‍ ചെയ്യുന്നത് നല്ല കാര്യമാണെന്നും പിന്തുണയ്ക്കുന്നുവെന്നും സിദ്ധു പറഞ്ഞു.

സസ്‌പെന്‍ഷനിലായ എ.എ.പി നേതാവാണ് ധരംവീര്‍ ഗാന്ധി. ഡോക്ടറായ ഇദ്ദേഹം കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന് നിലപാടുള്ളയാളാണ്. പഞ്ചാബ് സര്‍ക്കാരില്‍ ടൂറിസം, സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയാണ് സിദ്ധു. മുന്‍ ക്രിക്കറ്റര്‍ കൂടിയായ സിദ്ധുവിന്‍റെ പ്രസ്താവനയെ പിന്തുണച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തിയിട്ടുണ്ട്. വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസ്താവനയ്‌ക്കെതിരെ ശിരോമണി അകാലിദള്‍ രംഗത്തെത്തി. സംസ്ഥാനത്തെ മയക്കുമരുന്നുപയോഗം പരിഹരിക്കാനാവില്ലെന്ന് ഒരു ക്യാബിനറ്റ് മന്ത്രി ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണെന്ന് അകാലിദള്‍ നേതാവായ ദല്‍ജിത് സിങ് ചീമ ആരോപിച്ചു.

error: Content is protected !!