പകര്‍ച്ചാവ്യാധി ഭീഷണിയില്‍ കോഴിക്കോട്

പകര്‍ച്ചാവ്യാധി ഭീഷണിയിലാണ് കോഴിക്കോട്. കഴിഞ്ഞ ദിവസം എച്ച്1എന്‍1 ബാധിച്ച് ജില്ലയില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്. എന്നാല്‍ ഇപ്പോള്‍ എച്ച്1എന്‍1 ഭീതിയിലാണ് ജില്ല.
രോഗം ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞ ദിവസം ദിവസം മേപ്പയൂര്‍ കീഴുര്‍ പറമ്പില്‍ മുജീബ് റഹ്മാന്‍ മരിച്ചത് എച്ച് 1 എന്‍1 ബാധിച്ചാണെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. മുജീബിന്റെ ഭാര്യക്കും എച്ച്.1 എന്‍1 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രദേശത്തെ രണ്ട് കുട്ടികളും സമാന രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
കഴിഞ്ഞ വര്‍ഷം എച്ച്1 എന്‍ 1 സ്ഥിരീകരിച്ച 146 പേരില്‍ ആറ് പേരാണ് മരിച്ചത്..ഈ വര്‍ഷം ഇതുവരെ 40 പേരിലാണ് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 32 പേരില്‍ എച്ച്1എന്‍1 കണ്ടെത്തി. രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു. എലിപ്പനി ബാധയെതുടര്‍ന്ന് 11 പേരാണ് ജില്ലയില്‍ ഈ വര്‍ഷം മരിച്ചത്. എന്നാല്‍ അടുത്തിടെയുണ്ടായ പനിമരണങ്ങള്‍ നിപാ വൈറസ് ബാധമൂലമെന്ന പ്രചാരണങ്ങള്‍ ഇപ്പോഴും തുടരുന്നത് ജനങ്ങളില്‍ പരിഭ്രാന്തി