നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പേരാവൂർ: നെടുംപുറംചാലിലെ കച്ചവട സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയയാൾ എക്സൈസ് പിടിയിലായി. വ്യാപാര സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയ കുഞ്ഞച്ചൻ എന്ന ആന്റണിയെയാണ് പേരാവൂർ എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 240 പൗച്ച് ഹാൻസ് അടങ്ങിയ 8 വലിയ പായ്ക്കറ്റുകൾ കണ്ടെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

ആവശ്യക്കാർക്ക് കൊടുക്കാനായി കടയിൽ ഒളിപ്പിച്ചു വച്ച നിലയിലാണ് ഹാൻസ് കണ്ടെത്തിയത്. ഒരു പൗച്ച് നാല്പതു രൂപ നിരക്കിലാണ് വിൽക്കുന്നതെന്ന് ഇയാൾ എക്സൈസിനോടു പറഞ്ഞു.
ഇയാൾക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു. കഴിഞ്ഞദിവസങ്ങളിൽ കണിച്ചാർ, അമ്പായത്തോട് ഭാഗങ്ങളിലെ കടകളിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പേരാവൂർ എക്സൈസ് പിടികൂടിയിരുന്നു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈബി കുര്യൻ, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, സുരേഷ് പുൽപ്പറമ്പിൽ എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ്ജ് എന്നിവരാണ് പരി ശോ ധ ന നടത്തിയത് .

error: Content is protected !!