പയ്യന്നൂർ മൾട്ടിപർപ്പസ് സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു
കണ്ണൂര്‍ : 2017-18 വർഷത്തെ ബജറ്റിൽ കേരള സർക്കാർ പയ്യന്നൂരിൽ അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിനായി കിഫ്ബിയിൽനിന്നും 12 കോടി 57 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി സി.കൃഷ്ണൻ എം എൽ എ അറിയിച്ചു. വോളി ബോൾ, ബാസ്‌ക്കറ്റ്, ഷട്ടിൽ കോർട്ടുകൾ ഉൾപ്പെട്ട ഇൻഡോർ സ്റ്റേഡിയം, ഡ്രസിങ് റൂം അടക്കമുള്ള ആധുനിക നീന്തൽക്കുളം, ഫുട്‌ബോൾ സ്റ്റേഡിയം, ട്രാക്ക് ഫീൽഡ്, പവലിയൻ ഗ്യാലറി, ടൂ വീലർ-ഫോർ വീലർ വാഹനങ്ങൾക്കുള്ള പ്രത്യേകം പാർക്കിങ്ങ് ഏരിയ എന്നിവ ഈ പദ്ധതിയിൽ ഉൾകൊള്ളുന്നു.
പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള 10.45 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത് . ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ് പദ്ധതി തയ്യാറാക്കിയത്.