മധ്യവയസ്കന്‍റെ മരണം: ദുരുഹതയെന്ന് ബന്ധുക്കളും നാട്ടുകാരും
പഴയങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മൂലക്കീൽ വെള്ളച്ചാലിലെ ഡെസിലി മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഗുരുതരമായ പരുക്കുകളോടെ ഡെസിലിയെ വെങ്ങര ചെമ്പനാൽ റെയിൽവേ ട്രേക്കിന് സമീപം കണ്ടത്. നാട്ടുകാരും ഭാര്യയും ചേർന്ന് ആദ്യം താലൂക്കാശുപത്രിയിലും പെരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് വെള്ളച്ചാലിൽ വച്ച് ചില വ്യക്തികളുമായി തർക്കങ്ങൾ ഉണ്ടായതായും പറയപെടുന്നു. ഇതേ തുടർന്നാണ് മരണം നടന്നതായി നാട്ടുകാർ പറയുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും പഴയങ്ങാടി പൊലിസിൽ പരാതി നൽകി.. വെള്ളച്ചാലിലെ പരേതനായ സ്റ്റിറ്റിഫൻ – മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജോയ് സി. മക്കൾ. ലിജോയ്, ലിജിഷ, ഷിജോയ്. മരു: പ്രവീണ, മിഥുൻ, സഹോ: ഡെയ്സി, മേബിൾ, മിനി.