പി.കെ ശശിക്കനുകൂലമായി മൊഴി നല്‍കിയാല്‍ 14 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എം.എല്‍.എ, പി.കെ ശശിക്കനുകൂലമായി മൊഴി നല്‍കിയാല്‍ 14 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായി ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തി. ശശിക്കെതിരെ ജില്ലയിലെ 5 നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നു കമ്മിഷനു മൊഴി നല്‍കണമെന്ന് ഒരു വ്യവസായി തന്നോട്   ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പുതുശ്ശേരി ഏരിയാ കമ്മിറ്റിയില്‍ ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്.

ഇതനുസരിച്ച്‌ അന്വേഷണം ആരംഭിക്കുമെന്ന് പാര്‍ട്ടി തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ സൂചിപ്പിച്ചത്. തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതിയില്‍ അന്വേഷണം ഉണ്ടാകണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.ഡി വൈ എഫ് ഐ നേതാവായ സ്ത്രീയാണ് പി.കെ ശശിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ചത്. അതേസമയം പാര്‍ട്ടി നിശ്ചയിച്ച സമയത്ത് തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

error: Content is protected !!