ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല: എ.എം.എം.എ

യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ എ.എം.എം.എ. കോടതിവിധിക്കു മുൻപ് ദിലീപിനെ സംഘടനയിൽ നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവിൽ‌ മുൻതൂക്കവും. കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടൻ ജഗദീഷ് അറിയിച്ചു.

ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എ.എം.എം.എയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ബോഡി വിളിക്കും. തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രത്യാശ. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പമാണ് തങ്ങളും. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും :ജഗദീഷ് പറഞ്ഞു.

ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അതിപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംഘടനയുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എയുടെ പക്ഷപാതകരമായ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി എ.എം.എം.എ രംഗത്തെത്തിയത്.

error: Content is protected !!