റിമ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജിയില്‍ എ.എം.എം.എയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

സിനിമാ ലൊക്കേഷനിലെ ലൈംഗികചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടി റിമ കല്ലിങ്കല്‍ നല്‍കിയ ഹരജിയില്‍ എ.എം.എം.എയ്ക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനെയും എ.എം.എം.എയും എതിര്‍കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പദ്മിനി, ഡബ്ല്യൂ.സി.സി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ തന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഇന്റേണല്‍ കംപ്ലെയന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞിരുന്നു. ഇതിന് പുറമെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി സെല്‍ രൂപീകരിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജയും പറഞ്ഞിരുന്നു.

error: Content is protected !!