അംബാനിക്ക് വേണ്ടി മോദി ഇന്ത്യയെ തീറെഴുതി; റാഫേല്‍ അന്വേഷണം വേണം: കെ. സുധാകരന്‍

റാഫേൽ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യ വ്യാപകമായി പ്രതിഷേധം ശക്കമാക്കി. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

അംബാനിക്ക് വേണ്ടി മോദി ഇന്ത്യയെ തീറെഴുതിയെന്ന് സുധാകരന്‍ ആരോപിച്ചു. സങ്കേതിക പരിജ്ഞാനം സ്വകാര്യ വ്യക്തിക്ക് നൽകി ഇന്ത്യയെ പകൽകൊള്ളയടിച്ചു. കോടികൾ കൊണ്ട് ജനാധിപത്യത്തെ തകർക്കുകയാണ് മോദി. നരേന്ദ്ര മോദി വിശ്വാസ രാഹിത്യത്തിന്റെ തെളിവാണ് എന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബെന്നി തോമസ് ധര്‍ണ്ണയില്‍ സ്വാഗതം പറഞ്ഞു. സതീശൻ പാച്ചേനി, കെ. സുരേന്ദ്രൻ, സുമാ ബാലകൃഷ്ണൻ, സജി ജോസഫ്, മമ്പറം ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. എം.എല്‍എമാരായ സണ്ണി ജോസഫ്, കെ.സി  ജോസഫ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!