മാഞ്ചസ്റ്റര്‍ യുണെെറ്റഡിനെ സ്വന്തമാക്കാന്‍ ഒരുങ്ങി സൗദി രാജകുടുംബം

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ സൗദി രാജകുടുംബം ഒരുങ്ങന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിലെ ഉടമകളായ ഗ്ലേസേഴ്സുമായി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രതിനിധകൾ ചർച്ച നടത്തി വരികയാണ്.

മൂവായിരത്തി ഇരുന്നുറ് ദശലക്ഷം യൂറോയാണ് ക്ലബിന്റെ കണക്കാക്കിയ മൂല്യമെങ്കിലും ക്ലബിനായി നാലായിരം ദശലക്ഷം യൂറോ വരെ സൗദി സുൽത്താൻ വാഗ്ദാനം ചെയ്തിരിക്കുന്നതായാണ് സൂചന. 2005ൽ എണ്ണൂറ് ദശലക്ഷം യൂറോക്കാണ് ഗ്ലേസേഴ്സ് കുടുംബം ക്ലബ് സ്വന്തമാക്കിയിരുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗ്ലാമറസ് ടീമുകളില്‍ ഒന്നാണ് മാഞ്ചസ്റ്റർ യുണെെറ്റഡ്. മുൻ പരിശീലകൻ അലക്സ് ഫെർഗൂസന് കീഴിൽ ദീർഘ കാലം കളി അഭ്യസിച്ച യുണെെറ്റ‍ഡ്, പ്രീമിയർ ലീഗ്-യുവേഫ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കെെവരിക്കുകയുണ്ടായി. പക്ഷേ നിലവിൽ മോശം അവസ്ഥയിലൂടെയാണ് ക്ലബ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഉടമസ്ഥാ മാറ്റം ക്ലബിന് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണെെറ്റഡ് ആരാധകർ.

error: Content is protected !!