ചെറുതുരുത്തി റെയില്‍വേ പാലം അപകടാവസ്ഥയില്‍

ചെറുതുരുത്തിയിൽ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് കീഴിലെ മണ്ണൊലിച്ച് പോയത് ആശങ്കയുണര്‍ത്തുന്നു. പ്രളയത്തെ തുടര്‍ന്ന് തൂണുകൾക്കടിയിലെ കമ്പികള്‍ പൂര്‍ണമായി ദ്രവിച്ചിരിക്കുകയാണ്.എന്നാൽ സുരക്ഷാ പ്രശ്നമില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം

പുഴയിലെ വെള്ളം കുറഞ്ഞപ്പോഴാണ്  തൂണുകൾക്ക് താഴെയുള്ള കമ്പികൾ ദ്രവിച്ച നിലയിൽ കാണപ്പെട്ടത്.വെള്ളമുള്ള സ്ഥലങ്ങളിലെ തൂണുകൾക്കടിയിലും ഇത് തന്നെയാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം വറ്റിയാൽ മാത്രമേ തൂണുകൾ എത്രത്തോളം ദുർബലമാമെന്ന് അറിയാൻ കഴിയൂ. കോൺക്രീറ്റ് ഉപയോഗിച്ച് പാലം ഉടൻ ശക്തിപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

പ്രളയത്തില്‍ റയില്‍ പാലം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയിരുന്നു.ഇവിടെ സുരക്ഷാപരിശോധന നടത്തിയിട്ട് 6 മാസത്തിലേറെയായി.എന്നാല്‍ പാലം സുരക്ഷിതമാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർക്ക് വിദഗ്ധർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.

You may have missed

error: Content is protected !!