നിലക്കല്‍-പമ്പ റൂട്ടിൽ ഇലക്ട്രിക്ക് ബസുകളുമായി കെഎസ്ആർടിസി
ശബരിമല മണ്ഡലകാല സീസണില്‍ ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ വലിയ തയ്യാറെടുപ്പുകളുമായി കെഎസ്ആര്‍ടിസി. സീസണില്‍ നിലക്കല്‍-പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ എസി-നോൺ എസി ബസുകൾക്ക് പുറമേ അത്യാധുനിക ഇലക്ട്രിക്ക് ബസുകളും സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
നേരത്തെ തിരുവനന്തപുരം,കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ ഓടിച്ച ഇലക്ട്രിക്ക് ബസുകളാണ് പമ്പ-നിലയ്ക്കൽ റൂട്ടിലും ഓടിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നത്. പത്ത് ഇലക്ട്രിക്ക് ബസുകളായിരിക്കും സീസണിൽ സർവീസിന് എത്തുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കി.മീ ഓടുന്ന വൈദ്യുതി ബസിലെ യാത്രയ്ക്ക് കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസിന്‍റെ അതേ നിരക്കാവും ഇൗടാക്കുക. തടസ്സമില്ലാതെ സർവ്വീസ് നടത്താൻ 800 ജീവനക്കാരേയും നിയോഗിക്കും.