സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ ജയിക്കാന്‍ ഇനി 33 ശതമാനം മാര്‍ക്ക് മതി

അടുത്ത അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലുംകൂടി 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി. ഇത്തവണ പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവുനല്‍കിയിരുന്നു. വരുംവര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ. ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു.

ഇന്റേണല്‍ അസസ്മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണല്‍ അസസ്മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കുംകൂടി 33 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ പരീക്ഷയില്‍ വിജയിക്കും.

2019-ല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. 40 വൊക്കേഷണല്‍ വിഷയങ്ങള്‍ക്കുപുറമേ, ടൈപ്പോഗ്രഫി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഇംഗ്ലീഷ്), വെബ് ആപ്ലിക്കേഷന്‍സ്, ഗ്രാഫിക്‌സ്, ഓഫീസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും ഫെബ്രുവരിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തും.

error: Content is protected !!