സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ബിജെപി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി. ഗൂഡാലോചനയിലെ മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനും സന്ദീപാനന്ദ ഗിരിക്കുമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണ ദാസ് ആരോപിച്ചു. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കൃഷ്ണദാസ് കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികിരിച്ചു.

ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണിത്. സന്ദീപാനന്ദ ഗിരിയും സർക്കാരും ഗൂഡാലോചന നടത്തിയെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്ക് ആക്രമണവുമായി ബന്ധമില്ല, ആശ്രമത്തിന് നേരെ നടന്ന അക്രമത്തെ അപലപിക്കുന്നുവെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ആശ്രമം തകര്‍ത്തത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്ന് സന്ദീപാനന്ദ ഗിരി ആരോപണമുന്നയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ സ്വാമിയുടെ നിലപാടുകളില്‍ ബിജെപി നേരത്തെ എതിര്‍പ്പ്  പ്രകടിപ്പിച്ചിരുന്നു.

error: Content is protected !!