കേരള പൊലീസ് ഒരുകാലത്തും ജാതിയും മതവും നോക്കി പ്രവര്‍ത്തിച്ചിട്ടില്ല: പിണറായി വിജയന്‍

കേരളത്തിലെ പൊലീസ് ഒരുകാലത്തും ജാതിയും മതവും നോക്കി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്പെഷ്യൽ ആംഡ് പൊലീസിന്‍റെ ഇരുപതാം ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ മതവും ജാതിയുമായി ബന്ധിപ്പിച്ച് പ്രചാരണം നടത്തുന്ന രീതി വര്‍ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ രാവിലെ ഏഴുമണിക്കായിരുന്നു പരേഡ്. 253 പേരാണ് ഇന്ന് പരിശീലനം പൂർത്തിയാക്കിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്‍, ഐ.ജി ഇ.കെ ജയരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!