സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം: അന്വേഷണ ചുമതല സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഡി.ജി.പി ലോകനാഥ ബെഹറ. പൊലീസ കമീഷണറോട സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം പൊലീസ് കമീഷണര്‍ സി.പ്രകാശിന കേസിന്റെ അന്വേഷണ ചുമതല നല്‍കിയതായും ബെഹറ അറിയിച്ചു.

ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ച അക്രമി സംഘം ആശ്രമത്തിനു മുന്നില്‍ റീത്ത് വെച്ചാണ് മടങ്ങിയത്. ആശ്രമത്തിലെ ഒരു ബൈക്കും കത്തി നശിച്ചിട്ടുണ്ട്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് ഇളകിയി. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറാണെന്നും അവര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു.

പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

error: Content is protected !!