അഴീക്കല്‍ ഹാര്‍ബറില്‍ ഡീസല്‍ ബങ്ക് നാളെ പ്രവര്‍ത്തനം തുടങ്ങും     

അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യഫെഡ് ആരംഭിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം നാളെ തുടങ്ങും. കൃത്യമായ അളവിലും ഗുണമേന്‍മയിലും മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് സംസ്ഥാനത്ത് ആരംഭിക്കുന്ന 10-ാമത്തെ ഡീസല്‍ ബങ്കാണിത്. ബങ്കിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ നിര്‍വഹിച്ചു.
അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നടത്തുന്ന വലുതും ചെറുതുമായ 250 ഓളം ഫിഷിംഗ് ബോട്ടുകള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്ന ബങ്കിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളും പങ്കാളികളാകണമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗങ്ങള്‍, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭാരവാഹികള്‍, മത്സ്യമേഖലയിലെ ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
error: Content is protected !!