മൊബെെല്‍ ഫോണിന് പകരം സോപ്പ് നല്‍കിയ സംഭവം; ആമസോണ്‍ ഇന്ത്യക്കെതിരെ കേസെടുത്തു

ബുക്ക് ചെയ്ത മൊബെെൽ ഫോണിന് പകരം സോപ്പ് പാര്‍സലായി നൽകിയ സംഭവത്തിൽ ഓൺലെെൻ ഷോപ്പിങ് സെെറ്റായ ‘ആമസോണ്‍ ഇന്ത്യ’ക്കെതിരെ കേസെടുത്തു. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുള്ളതായി ആമസോൺ ഇന്ത്യയും അറിയിച്ചു.

ഡൽഹി നോയിഡയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആമസോൺ ഇന്ത്യയുടെ സെെറ്റ് വഴി മൊബെെൽ ബുക്ക് ചെയ്തയാൾക്ക് പാർസലായി കുളി സോപ്പ് എത്തുകയായിരുന്നു. ഇതിൽ ആമസോൺ ഇന്ത്യ തലവൻ അമിത് അഗർവാൾ, ലോജിസ്റ്റിക്സ് കമ്പനിയായ ദർശിത പ്രെെവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ പ്രദീപ് കുമാർ, രവീഷ് അഗർവാൾ, ‍ഡെലിവറി ബോയി എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തിൽ പ്രതികരണവുമായി ആമസോൺ ഇന്ത്യയും രംഗത്ത് വന്നു. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള വിപണി ഇടമാണ് ആമസോൺ. ഇൗ വിശ്വാസ്യതക്ക് കോട്ടം തട്ടുന്ന ഏത് പ്രവർത്തിയും ഗൗരവത്തോടെ ആണ് കമ്പനി കാണുന്നത്. അന്വഷണവുമായി എല്ലാ തരത്തിലും കമ്പനി സഹകരിക്കുമെന്നും ആമസോൺ ഇന്ത്യ അറിയിച്ചു.

error: Content is protected !!