നാമജപ ഘോഷയാത്രത്തിൽ പങ്കെടുത്തില്ല; സ്ത്രീകളെ വീട്ടിൽ കയറി മർദ്ദിച്ചു

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി ജെ പി സംഘടിപ്പിച്ച നാമജപ ഘോഷയാത്രത്തിൽ പങ്കെടുക്കാത്തതിന് സ്ത്രീകളെ വീട്ടിൽ കയറി മർദ്ദിച്ചു. പാറാശാലക്കടുത്ത് കൊല്ലയിൽ മലയിൽ കടവിലാണ് സംഭവം. ഗുരുദേവ മന്ദിരത്തിന് നേരെയും കല്ലേറ് ഉണ്ടായി. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സംഘപരിവാർ പ്രവർത്തകർ സംഘടിപ്പിച്ച നാമജപ ഘോഷ യാതത്തിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടി കാട്ടിയാണ് സ്ത്രീകളെ വീട്ടിൽ കയറി ആക്രമിച്ചത്.

ഇന്നലെ വൈകിട്ടാണ് പാറശാലക്കടുത്ത് കൊല്ലയിൽ പഞ്ചായത്തിലെ മലയിൽക്കടയിൽ ആക്രമണം അരങ്ങേറിയത്. നാമജപ ഘോഷയാത്രത്തിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ മർദ്ദിച്ചത്. സംഘവ രിപ രിവാർ പ്രവർത്തകരുടെ മർദ്ദനമേറ്റ സിദ്ധു, അജിത, സുധീൻ എന്നീ വർ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസയിലാണ്.

വീടുകൾ തോറും കഴിഞ്ഞ കുറച്ച് ദിവസമായി സംഘ പരിപാർ പ്രവർത്തകർ കയറി ഇറങ്ങി സ്ത്രീകളെ ക്ഷണിച്ചിരുന്നു. പ്രകടനത്തിൽ പങ്കെടുക്കാത്ത സ്ത്രീകളുടെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. തൊട്ട് പിന്നാലെ സമീപത്തെ ഗുരുദേവ മന്ദിരത്തിന് നേരെയും കല്ലേറ് ഉണ്ടായി. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

error: Content is protected !!