ഗാന്ധി സ്മരണയില്‍ കണ്ണൂരില്‍ വർണ്ണോത്സവം

കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ 150 മത് ജന്മവാർഷിക പരിപാടികളുടെ ഭാഗമായി ഗാന്ധി സ്മരണകൾക്ക് നിറം പകരാൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അവസരമൊരുങ്ങുന്നു. ഗാന്ധിയുടെ ജീവിതത്തിലെ അപൂർവ്വനിമിഷങ്ങൾ, ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ പങ്കാളിത്തം, ഗാന്ധിയൻ തത്വസംഹിത, സഹയാത്രികരുമായുള്ള കൂടിച്ചേരൽ തുടങ്ങി മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെടുന്ന എന്തിനെക്കുറിച്ചും ചിത്രങ്ങൾ വരയ്ക്കാം.

കണ്ണൂർ ശ്രീനാരായണ കോളേജ്, സെന്റ് മൈക്കിൾസ് ആൻഗ്ളോ ഇന്ത്യൻ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനകളും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായാണ് വർണ്ണോത്സവം സംഘടിപ്പിക്കുന്നത്.  സെപതംബർ 30 ഞായറാഴച രാവിലെ 10 മണി മുതൽ 1 മണി വരെ കണ്ണൂർ സെന്റ് മൈക്കിൾസ് ഹൈസ്കൂളിലാണ് മത്സരം.

എൽ കെ ജി, യു കെ ജി,എൽ പി, യുപി, ഹൈസ്കൂൾ, പ്ളസ് ടു കോളേജ്, 35 വയസ്സ് കവിയാത്ത വിദ്യാർത്ഥികളല്ലാത്ത യുവജനങ്ങൾ എന്നിങ്ങനെ 7 വിഭാഗങ്ങളിലാണ് മത്സരം.  പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.  ഓരോ വിഭാഗത്തിലെയും  മികച്ച 3 ചിത്രങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.

പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് വ്യക്തിപരമായോ സ്കൂൾ കോളേജ് മുഖേനയോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം. കണ്ണൂർ മഹാത്മ മന്ദിരത്തിനു സമീപമുള്ള യുവജനക്ഷേമ ബോർഡിന്റെ ആഫീസിലോ  snalumni18@gmail.com  എന്ന ഈ മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യാം. ഫോൺ: 0497-2705460 വർണ്ണോത്സവത്തിന്റെ നടത്തിപ്പിനായി സി ജയചന്ദ്രൻ ചെയർമാനും മഹേഷ് നമ്പ്യാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ചെയർമാൻ , കൺവീനർ ക്രമത്തിൽ. മത്സരം: വിനോദ് കണ്ണൻ, പി കെ ദിനേശ്. പ്രോഗ്രാം: അജയ് ശങ്കർ, സി പി ശ്രീനാഥ്. പബ്ലിസിറ്റി: രാജൻ അഴീക്കോടൻ, അജയചന്ദ്രൻ. പ്രോഗ്രാം കോർഡിനേറ്റർ: ബിജു ഭാസ്ക്കർ കമലേഷ്ദത്താനി(വൈസ് ചെയർമാൻ)

error: Content is protected !!