ഇരിട്ടിയിൽ കഞ്ചാവു വില്പനക്കാരന്‍ പിടിയില്‍

കണ്ണൂര്‍: മലയോരത്ത് പലയിടങ്ങളിലും കഞ്ചാവ് വില്പന നടത്തുന്ന പിടി കിട്ടാപുള്ളി ജബ്ബാർകടവ് ബിനു എന്ന വിനോജ് പിടിയില്‍. ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യാത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് . ബാവലി പുഴക്കരയിൽ വെച്ച് കഞ്ചാവ് വില്പന നടത്തുകയായിരുന്ന ഇയാളെ പുഴയിൽ വലയിടാൻ എന്ന വ്യാജേന എത്തിയാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസിന് പിടികൊടുക്കാതെ മുള്ള് നിറഞ്ഞ തുരുത്തിലേക്ക് ഓടി ഒളിച്ച പ്രതിയെ മൽപിടുത്തത്തിലൂടെ അതി സാഹസികമായി പിന്നീട് എക്സൈസ് സംഘം കീഴടക്കുകയായിരുന്നു.

പ്രതിയുടെ കയ്യിൽ നിന്നും 80 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.രാത്രിയിൽ പുഴക്കരയിൽ കഞ്ചാവ് വാങ്ങാൻ വന്നവരെ യും എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട് അവരെയും ഉടൻ പിടികൂടും . മൈസൂരിൽ നിന്നും വാങ്ങുന്ന കഞ്ചാവ് അമ്പതു രൂപയ്ക്കും നൂറ് രൂപയ്ക്കും പൊതികളായാണ് ഇവിടെ ഇയാൾ വിൽപന നടത്തുന്നതത്രെ . എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ ഒ അബ്ദുൽ നിസാർ,ടി കെ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ അനിൽകുമാർ, പി കെ സജേഷ് , തുടങ്ങിയവർ ഉണ്ടായിരുന്നു.

error: Content is protected !!