മഴക്കെടുതി : കേന്ദ്രസംഘം നാളെ കണ്ണൂരില്‍
കണ്ണൂര്‍ : മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ (സെപ്റ്റംബര്‍ 22) ജില്ലയില്‍ സന്ദര്‍ശനം നടത്തും. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ വി ധര്‍മ റെഡ്ഡി, ഗ്രാമ വികസന മന്ത്രാലയം ഡയരക്ടര്‍ ധരംവീര്‍ ഝാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനത്തിനെത്തുക.
മഴക്കെടുതി കൂടുതലുണ്ടായ ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷം ജില്ലയിലെത്തുന്ന സംഘം ഇവിടെ നിന്ന് നാളെ വൈകുന്നേരത്തോടെ വയനാട്ടിലേക്ക് തിരിക്കും. നാല് കേന്ദ്ര സംഘങ്ങളാണ് സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ കേരളത്തിലെ പ്രളയബാധിത ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്.