പാളത്തില്‍ അറ്റകുറ്റപ്പണി: കണ്ണൂര്‍-ബംഗളുരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

മംഗളുരു-ബംഗളുരു റൂട്ടില്‍ അറ്റകുറ്റ പ്രവൃത്തി നടത്തുന്നതിനാല്‍ കണ്ണൂരില്‍ നിന്ന് കാര്‍വാര്‍ വഴി ബംഗളുരുവിലേക്കുള്ള 16512  ട്രെയിന്‍,  16 മുതല്‍ 19 വരെ സര്‍വ്വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.16518 മൈസുരു വഴി ബംഗളുരുവിലേക്ക് പോകുന്ന ട്രെയിന്‍ 20ന് സര്‍വ്വീസ് നടത്തില്ല.

16517 മൈസുരു വഴി ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ 16 മുതല്‍ 18 വരെ സര്‍വ്വീസ് നടത്തില്ല. 16511 ശരവണബെലഗോള വഴി ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ 15 മുതല്‍ 19 വരെയും സര്‍വ്വീസ് നടത്തില്ല.

16576 മംഗളുരുവില്‍ നിന്ന് ശരവണ ബെലഗോള വഴി ബംഗളുരുവിലേക്കുള്ള ട്രെയിന്‍ 17 മുതല്‍ 19 വരെ ഹാസ്സന്‍ മുതല്‍ യശ്ന്ത്പൂര്‍ വരെയാണ് സര്‍വ്വീസ് നടത്തുക. മംഗളുരു മുതല്‍ ഹാസ്സന്‍ വരെ സര്‍വ്വീസ് നടത്തില്ല. 16516 കാര്‍വാറില്‍ നിന്ന് യശ്വന്ത്പൂര്‍ വരെയുള്ള ട്രെയിന്‍ കാര്‍വാറിനും ഹാസ്സനും ഇടയില്‍ സര്‍വ്വീസ് നടത്തുകയില്ല.

16575 യശ്വന്ത്പൂര്‍ മംഗ്ളുരു എക്സ്പ്രസ് 16 മുതല്‍ 20 വരെ ഹാസ്സനും മംഗ്ളുരുവിനും ഇടയില്‍ സര്‍വ്വീസ് നടത്തില്ലെന്നും 16515 യശ്വന്തപൂര്‍ കാര്‍വാര്‍ എക്സ്പ്രസ് 17നും 19നും ഹാസ്സനും കാര്‍വാറിനും ഇടയില്‍ സര്‍വ്വീസ് നടത്തില്ലെന്നും റെയില്‍വേ അറിയിച്ചു

error: Content is protected !!