കണ്ണൂരില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ : ശീകണ്ഠപുരത്ത് 3 പാക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പെരളശേരിയിലെ നസീറ മന്‍സിലില്‍ സംഷാദി (23) നെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ 8 ഓടെ കോട്ടൂര്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

പേട്ടക്ക് നിന്ന് ഇയാള്‍ നേരിട്ടാണ് കഞ്ചാവ് വാങ്ങുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ശ്രീകണ്ഠപുരം, ഇരിക്കൂര്‍, പയ്യാവൂര്‍ പ്രദേശങ്ങളിലെ സ്ഥിരം ഇടപാടുകാര്‍ക്കാണ് വില്‍പ്പന നടത്താറുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് ഇയാള്‍ ഇന്ന് രാവിലെ കോട്ടൂരിലെത്തിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ വാസുദേവന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു, രമേശന്‍, അഷ്‌റഫ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!