ടൈം മാഗസിന്‍ വീണ്ടും വിറ്റു: 1300 കോടിയ്ക്ക് ടൈം ഏറ്റെടുത്തത് ടെക് ഭീമന്‍

പ്രശസ്തമായ ടൈം മാഗസിൻ വീണ്ടും വിറ്റു. എട്ടു മാസങ്ങൾക്കു മുൻപ് മാഗസിൻ വാങ്ങിയ മെറിഡിത് കോർപ്പറേഷൻ ഇപ്പോൾ സേൽസ്ഫോഴ്സ് സഹസ്ഥാപകൻ മാർക് ബെനിഓഫിനും ഭാര്യയ്ക്കുമാണ് മാധ്യമസ്ഥാപനം വിറ്റത്. 190 മില്യൺ യുഎസ് ഡോളറാണ് വിൽപ്പനത്തുകയെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ ഉടമസ്ഥതയിലല്ല ഏറ്റെടുക്കല്‍ നടത്തിയതെന്നാണ് ബെനിയോഫ് ദമ്പതികള്‍ പറയുന്നത്. വ്യക്തിപരമായ താല്‍പര്യമായിരുന്നു കച്ചവടത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. ഒരു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.

1923 ല്‍ സ്ഥാപിതമായ ടൈം മാഗസീന് ലോകമെമ്പാടും വായനക്കാരുണ്ട്. യേൽ സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു ഹെൻറി യൂസും ബ്രിട്ടൻ ഹാഡനും ചേര്‍ന്ന് ചെറിയ സംരംഭമായാണ് ടൈം മാഗസീന്‍ തുടങ്ങിയത്.

error: Content is protected !!