പയ്യന്നൂരില്‍ നാലാം ക്ലാസുകാരനെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു

നാലാം ക്ലാസുകാരനെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തു. പയ്യന്നൂര്‍ മംബാല സ്വദേശിയായ ദേവര്‍ഷിനെയാണ് ഡല്‍ഹി സ്വദേശിയായ ഔതാര്യ സിംഗ് എന്ന അദ്ധ്യാപകന്‍ മര്‍ദ്ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം.

കുട്ടിയുടെ കഴുത്തിന്‌ പിന്നില്‍ നാല് തവണ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ധനത്തെ തുടര്‍ന്ന് തലകറക്കവും ചര്‍ദ്ധിയും  അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അധ്യാപകനെതിരെ പരാതി എടുക്കുമെന്നു സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

error: Content is protected !!