ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ച് മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം  . മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.വടകര സ്വദേശിനിയാണ് വധു.

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു.15 ദിവസത്തെ പരോളാണ് കിര്‍മാണി മനോജിന് ഉള്ളത്. ജയില്‍ സൂപ്രണ്ടാണ് മനോജിന് പരോള് അനുവദിച്ചത്.
ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ  വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സി.പി.എം നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു.

error: Content is protected !!