തലശ്ശേരിയിൽ തീപ്പിടുത്തം

തലശ്ശേരി നഗരത്തിൽ  വൻ തീപ്പിടുത്തം ആളപായമില്ല. ഇന്ന് സന്ധ്യക്ക് 6.30 ഓടെ എ.വി.കെ നായർ റോഡിലെ തങ്ങൾ ബിൽഡിങ്ങിലാണ് അഗ്നിബാധ ഉണ്ടായത്.

കോര്‍പ്പറേഷൻ ബാങ്ക്, വസ്ത്രാലയം, ജ്വല്ലറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്ന് നില വ്യാപാര സമുച്ചയത്തിലാണ് തീപ്പിടിച്ചത്.  പുക ഉയരുന്നത് കണ്ട സമീപവാസികൾ ഉടൻ പോലീസിലും അഗ്നിശമന സേനയിലും വിവരമറിയിക്കുകയായിരുന്നു.

തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ 4 യൂണിറ്റ് ഫയർഫോഴ്സ് ഒരു മണിക്കു റോളം പ്രയത്നിച്ചാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത് . സമീപത്തെ കടകളിലെ ചപ്പ് ചവറുകൾ ഈ കെട്ടിടത്തിന്റെ പുറക് വശത്ത് കൂട്ടിയിട്ട് കത്തിക്കാറാണ് പതിവ് ഇതാണ് തീപ്പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിലേക്കുള്ള വഴികളെല്ലാം ഇടുങ്ങിയതായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് അഗ്നിശമനസേനക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞത്.നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായത്.

error: Content is protected !!