സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: വീട്ടുതടങ്കല്‍ 19 വരെ നീട്ടി

സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസ് വാദം കേൾക്കുന്നതിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. കേസിലെ എല്ലാ രേഖകളും സമര്‍പ്പിക്കാൻ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ചവരെ സാമൂഹ്യ പ്രവര്‍ത്തകരുടെ വീട്ടുതടങ്കൽ തുടരും.

പൊലീസ് രേഖകള്‍ പരിശോധിക്കുമെന്നും ഒന്നും കണ്ടെത്താനായില്ലെങ്കില്‍ കേസ് റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ആവശ്യം വരികയാണെങ്കില്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

ഇവര്‍ക്ക് മറ്റ് പൊലീസ് നടപടികൾ അതുവരെ പാടില്ല. പൗരവാകാശം ഉറപ്പുവരുത്താൻ ഹര്‍ജിയിലെ വാദങ്ങൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അതേസമയം ഇത്തരം കേസുകൾ കോടതി പരിഗണിക്കരുതെന്നും സുരക്ഷ ഉറപ്പുവരുത്താനുള്ള പൊലീസ് നടപടിയിൽ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

error: Content is protected !!