വീണ്ടും ആള്‍ക്കൂട്ട ഭീകരത; പൊലീസ്  നോക്കിനില്‍ക്കെ യുവാവിനെ  അടിച്ചുകൊന്നു

വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ  അടിച്ചുകൊന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ ആയിരുന്നു സംഭവം. ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. 26കാരാനായ ഫാറൂഖ് ഖാനെ  വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലുന്നത് നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്തായത്തോടെയാണ്  സംഭവം പുറം ലോകം അറിഞ്ഞത്.

വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന ഫാറൂഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി തല്ലുകയായിരുന്നു. ഫാറൂഖ് സഞ്ചരിച്ചിരിന്ന കാറും അക്രമികള്‍ തകര്‍ത്തു. ഫാറൂഖിനോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അവശാനയായ യുവാവ് നിമിഷങ്ങള്‍ക്കകം മരിക്കുകയായിരുന്നു.  സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

 

error: Content is protected !!