കിതച്ചും കുതിച്ചും ഓഹരി വിപണി

തിങ്കളാഴ്ച വൻ നഷ്ടത്തിലേക്ക് വീണ ഓഹരി വിപണി ഇന്ന് തിരിച്ചു കയറുന്നു. രാവിലെ മുതൽ മുന്നേറ്റ പാതയിലായ സെൻസെക്‌സ് ഇപ്പോൾ 259 പോയിന്റ് ഉയർന്ന് 36,564 പോയിന്റിലാണ് വ്യപാരം പുരോഗമിക്കുന്നത്. എൻ എസ് ഇ നിഫ്റ്റി 68.50 പോയിന്റ് ഉയർന്ന് 11,035 .90 പോയിന്റിലും വ്യാപാരം നടക്കുന്നു.

വൻ ഇടിവിലായിരുന്ന യെസ് ബാങ്ക് ഓഹരികൾ ഇന്ന് അഞ്ചു ശതമാനം കൂടി. എണ്ണ വില ഉയരുന്നതും യു എസ് – ചൈന വ്യാപാര യുദ്ധം മുറുകുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വിപണി തിരിച്ചു വരാനുള്ള ശക്തമായ ശ്രമത്തിലാണ്.

error: Content is protected !!