ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ നിന്ന്‍ വിലാക്കാനാവില്ല; സുപ്രീം കോടതി

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ അയോഗ്യരാക്കാനോ മത്സരത്തില്‍ നിന്ന് വിലക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തിരഞ്ഞെടുപ്പ് രംഗത്തെ ക്രിമിനലുകളെ നിയന്ത്രിക്കണമെന്ന് കോടതി നിരീക്ഷിച്ചു.  സമൂഹത്തിന് മികച്ച ആളുകളാല്‍ ഭരിക്കപ്പെടുവാന്‍ അവകാശമുണ്ടെന്ന് ക്രിമനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാക്കണം എന്നത് സംബന്ധിച്ച കേസില്‍ ആഞ്ചംഗ സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു.

ഇത്തരക്കാരെ ഒഴിവാക്കികൊണ്ടുള്ള നിയമം എത്രയും വേഗം പാര്‍ലമെന്റ് നിര്‍മ്മിക്കണമെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യത്തെ അതി ഗുരതരമായി ബാധിക്കുന്നതിന് മുമ്പ് ഏറ്റവും നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം വേണമെന്നും ഒരിക്കല്‍ കോടതി കുറ്റപത്രം നല്‍കിയ വ്യക്തികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതിതാത്പര്യ ഹര്‍ജ്ജിയി തള്ളികൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

error: Content is protected !!