സംസ്ഥാനത്ത് 28 വരെ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 28 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി, പത്തനംതിട്ട, പാലക്കാട് , വയനാട്, തൃശൂര്‍ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശമായ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴകിട്ടും. ഒറ്റപ്പെട്ട കനത്തമഴക്കും ഇടയുണ്ട്. പത്തനംതിട്ടയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ജാഗ്രതാനിര്‍ദ്ദേശമുള്ളത്. ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ ജാഗ്രതാനിര്‍ദ്ദേശമുണ്ട്.

തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടത്തും മഴപെയ്തിരുന്നു. തിരുവനന്തപുരത്തും വയനാടും കനത്ത മഴ പെയ്തു. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടങ്ങളോടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയ്ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!