ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നു : ശ്രീ ശ്രീ രവിശങ്കര്‍

കട്ടക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ശബരിമല വിധിയില്‍ ശ്രീ ശ്രീ രവിശങ്കര്‍.  പ്രതികരിച്ചത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശന അനുമതി നൽകിയ സുപ്രിംകോടതി വിധിയെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രിംകോടതി റദ്ദാക്കിയ വിധിയെ ഹൃദയവിശാലതയോടെ സ്വാഗതം ചെയ്യുകയാണ്. വിധിയില്‍ യാതൊരു അയുക്തിയുമില്ലെന്നും ശ്രീ ശ്രീ പറഞ്ഞു.

”പണ്ട് ശബരിമലയിലേക്കുള്ള യാത്ര അതീവ ദുര്‍ഘടമായിരുന്നു. സന്നിധാനത്ത് എത്തിച്ചേരാന്‍ ദിവസങ്ങളും ആഴ്ചകളുമെടുക്കുമായിരുന്നു. നഗ്നപാദരായാണ് ഭക്തര്‍ മല ചവിട്ടിയിരുന്നത്. ഒരുപാട് തിരക്കമുണ്ടാകും ആ ദിവസങ്ങളില്‍. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് ശബരിമല യാത്ര അസാധ്യമായിരുന്നു. അതുകൊണ്ടാണ് സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. എന്നാല്‍ ഇന്ന് കാലം മാറി. സാഹചര്യങ്ങളും മെച്ചപ്പെട്ടു. ഇന്ന് ശബരിമലയിലേക്കുള്ള യാത്ര അനായാസമായി. സ്ത്രീകള്‍ക്കും ക്ഷേത്രത്തിലെത്താന്‍ കഴിയും. നമ്മുടെ എല്ലാ ആചാരങ്ങള്‍ക്ക് പിന്നിലും ഒരു ശാസ്ത്രീയ ഘടകമുണ്ട്. സുപ്രിംകോടതി വിധിയെ മാനിക്കാന്‍ എതിര്‍പ്പുള്ളവരും തയാറാകണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

error: Content is protected !!