തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ : ശ്രീധരന്‍ പിള്ള

പെട്രോള്‍ വില 50 രൂപയാക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.  തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കിൽ ഇവിടെ കോൺഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള തിരിച്ച് ചോദിച്ചു.

പെട്രോൾ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാൻ പോകുന്ന കാര്യമാണ്. ഞാൻ എന്റെ പാർട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങൾക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പി.എസ്. ശ്രീധരൻ പിള്ള.

error: Content is protected !!