മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ കാണും

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ കാണും. ഈ മാസം 20നാണ് മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി വ്യാഴാഴ്ച വൈകിട്ട് ന്യൂയോർക്കിലാണ്. കേരളത്തിന്‍റെ പുനർനിർമാണത്തിന് മുഖ്യമന്ത്രി അമേരിക്കൻ മലയാളികളുടെ സഹായം തേടും. ഫൊക്കാന, ഫോമ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി സംസാരിക്കുമെന്നാണ് റിപ്പോർട്ട്.

error: Content is protected !!