ജ്യേഷ്ഠാനുജൻമാർ പരസ്പരം ഭാര്യമാരെ പീഡിപ്പിച്ചുവെന്ന്‍ പരാതി

ജ്യേഷ്ഠാനുജൻമാർ പരസ്പരം ഭാര്യമാരെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പേരാവൂർ പൊലീസ് അനുജനെതിരെ കേസെടുത്തു. ജ്യേഷ്ഠന്റെ ഭാര്യയെ പീഡിപ്പിച്ചു വെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറായ 22 കാരനെതിരെയാണ് പേരാവൂർ പോലീസ് കേസെടുത്തത്. ജ്യേഷ്ഠനെതിരെ നൽകിയ പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കേസെടുത്തില്ല. ഭർത്താവിന്റെ ജേഷ്ഠൻ പീഡിപ്പിച്ചു എന്നാരോപിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന അനുജന്റെ ഭാര്യ, പരാതി പിൻവലിച്ചു. മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് തനിക്ക് പരാതിയില്ലെന്ന് അറിയിച്ചത്.

ഇക്കഴിഞ്ഞ  മെയ് മാസത്തിൽ 23 ദിവസം തുടർച്ചയായി പീഢിപ്പിച്ചുവെന്നാണ് അനുജനെതിരെ ജേഷ്ഠന്റെ ഭാര്യ പരാതി നൽകിയത്. ഏതാനും  മാസം മുമ്പ് കുടുംബ വഴക്കായി എത്തിയ സംഭവം മധ്യസ്ഥ ചർച്ചയിൽ അവസാനിച്ചിരുന്നു. പിന്നീടാണ് പീഡന സംഭവം പുറത്ത് വന്നത്.

error: Content is protected !!