വത്തിക്കാന്‍ ഇടപെടുന്നു: ബിഷപ്പിനെതിരെ നടപടിക്ക് സാധ്യത

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് മുംബൈ അതിരൂപതയിലെ വത്തിക്കാന്‍ പ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെടുക.

ബിഷപ്പിനെതിരായ പരാതി നേരത്തെ  തന്നെ വത്തിക്കാന്‍ നിരീക്ഷിച്ച് വരികയായിരുന്നു. മുംബൈയിലുള്ള വത്തിക്കാന്‍ പ്രതിനിധി ന്യൂള്‍ ഷോയ്ക്ക് കന്യാസ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി കാര്യമായി എടുത്തില്ലെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. നിലവില്‍ ജലന്ധറിലും കേരളത്തിലും കന്യാസ്ത്രീകളടക്കമുള്ളവര്‍ വ്യാപക പ്രതിഷേധം നടത്തുന്ന സാഹചര്യവും പൊലീസിലും കോടതിയിലും കേസ്   നടക്കുന്ന സാഹചര്യത്തിലുമാണ് വത്തിക്കാന്‍റെ ഇടപെടല്‍.  മാര്‍പാപ്പയുടെ ഉപദേശകസമിതിയാ കര്‍ദിനാള്‍ 9ല്‍ ഒരാളായ മുംബൈ അതിരൂപതയുടെ ഓസ്വാള്‍ ഗ്രേഷ്യസ് ബിഷപ്പ് മാറി നില്‍ക്കട്ടെയെന്ന്  പ്രസ്താവന നടത്തിയിട്ടുണ്ട്.  ഈ പ്രസ്താവന വത്തിക്കാന്‍റെ അറിവോടെയാണെന്നാണ് വിവരം.

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്. സമരം തുടരവെ സഭയില്‍ നിന്ന് തന്നെ കൂടുതല്‍ ആളുകളുടെ പിന്തുണ നേടിയെടുക്കാന്‍ കന്യാസ്ത്രീകള്‍ക്ക് കഴിയുന്നുണ്ട്. പൊതുസമൂഹത്തിന്‍റെ പിന്തുണയും വര്‍ധിച്ചുവരിയകയാണ്. സമരത്തില്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്.

error: Content is protected !!