ജമുവില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഇതിനെ തുടർന്നു ബാരാമുള്ള ഖാസിഗുഡ് പാതിയിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ജമ്മുവിലെ കുൽഗാം ജില്ലയിലെ ചൗഗാമിൽ പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. തീവ്രവാദികൾ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികൾ ഇപ്പോഴും വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുവിലെ റീസിയിൽ നടന്ന ഏറ്റുമുട്ടിലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.