പി കെ ശശി കുടുങ്ങും

ഡി വൈ എഫ് ഐ വനിതാ നേതാവ് പികെ ശശിക്ക് എതിരായി നല്‍കിയ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടെന്നു പാര്‍ട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയതായി സൂചന. ശശിക്ക് എതിരെ നടപടിക്ക് അന്വേഷണസംഘം ശുപാർശ നല്‍കിയെന്നും സൂചനയുണ്ട്. രണ്ട്  ഡിവൈഎഫഐ ജില്ലാ നേതാക്കൾക്ക് എതിരെയും നടപടിക്ക്  ശുപാർശയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരാതി ഒതുക്കാൻ ശ്രമിച്ചതിനാണ് നടപടി ശുപാർശ. തനിക്കെതിരെ ഗൂഡലോചന നടന്നു എന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ അന്വേഷിക്കാനും പാര്‍ട്ടിക്ക് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.

എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു.  തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്.

error: Content is protected !!