ശബരിമല സ്ത്രീ പ്രവേശന കേസ്: സുപ്രീം കോടതി വിധി നാളെ

ശബരിമല സ്ത്രീപ്രവേശനക്കേസിൽ സുപ്രീംകോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു വിധി പറയുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറി രാമമൂര്‍ത്തിയുടെ നിലപാട്. സുപ്രീംകോടതി ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്നും ഈ വിഷയത്തിൽ ലിറ്റ്മസ് ടെസ്റ്റ് നടത്തരുതെന്നും രാമമൂര്‍ത്തി അഭിപ്രായപ്പെട്ടു.

error: Content is protected !!