ഇരിട്ടിയില്‍ രണ്ട് ക്വിന്റല്‍  നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍ : ഇരിട്ടിയില്‍ രണ്ട് ക്വിന്റല്‍  നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. ചാവശ്ശേരി പത്തൊന്‍പതാം മൈല്‍  സ്വദേശി മുഹമ്മദ്‌ അജ്മല്‍ , പെരിയാത്തില്‍ സ്വദേശി മിന്‍ഷാദ് പി കെ എന്നിവരാണ് പിടിയിലായത്.

ഇരിട്ടി എക്സൈസ് ഓഫീസര്‍ സീനു കൊയിലിയാത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന  രണ്ട് ക്വിന്റല്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സഹിതം ഇവര്‍ പിടിയിലായത്.

മലയോര മേഖലയിലെ സ്കൂള്‍- കോളേജ്‌ വിദ്യാര്‍ത്ഥികളെ  ലക്ഷ്യം വച്ചാണ് വന്‍തോതില്‍ ലഹരി ഉത്പന്നങ്ങള്‍ എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസവും  ഇരിട്ടിയില്‍ കഞ്ചാവ്  പിടികൂടിയിരുന്നു.

 

error: Content is protected !!