സമ്മാനം ലഭിച്ച സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് നല്‍കി നന്ദന

കണ്ണൂര്‍ : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് ലഭിച്ച സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി. ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാറിന്റെ മകള്‍ നന്ദന അനില്‍കുമാറാണ് തന്റെ നേട്ടത്തിന് ലഭിച്ച സമ്മാനം നവകേരളനിര്‍മ്മാണത്തിനായി നല്‍കിയത്. സ്വര്‍ണ്ണപ്പതക്കം വ്യവസായ മന്ത്രി ഇ പി ജയരാജനില്‍ നി് സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി തിരികെ നല്‍കുകയായിരുന്നു.  കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ചെറുകു് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് നന്ദന മികച്ച വിജയം സ്വന്തമാക്കിയത്.
സഹപാഠികളില്‍ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നത് കണ്ടപ്പോള്‍ മുതല്‍ തനിക്കും നാടിനായി എന്തെങ്കിലും ചെയ്യണമെ ആഗ്രഹം തോന്നിയെന്ന് നന്ദന പറഞ്ഞു.  സര്‍ സെയ്ദ്  ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയായ പി ബിന്ദുവാണ് നന്ദനയുടെ അമ്മ. സഹോദരന്‍ ഫിദല്‍ എ കുമാര്‍ ഇരിണാവ് യു പി സ്‌കൂളില്‍ ആറാം തരം വിദ്യാര്‍ഥിയാണ്. നിലവില്‍ ചെറുകു് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് നന്ദന.

error: Content is protected !!