സാലറി ചലഞ്ച്: ജീവനക്കാരില്‍ നിന്ന് മികച്ച പ്രതികരണം , മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ :  മുഖ്യമന്ത്രിയുടെ ‘സാലറി ചലഞ്ചിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന്  പൊതുവേ മികച്ച പ്രതികരണമാണ്  ലഭിക്കുന്നതെന്ന് വ്യവസായ-യുവജനക്ഷേമ-കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എസ് എസ് എല്‍ സി ഉന്നതവിജയികള്‍ക്ക് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വര്‍ണ്ണപ്പതക്ക വിതരണവും, വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാന്‍ സാധിക്കാത്തവര്‍ മൂന്ന്  ദിവസത്തെ ശമ്പളം പത്ത് ഗഡുക്കളായി നല്‍കിയാല്‍ മതിയെ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന നിരവധി ജീവനക്കാരാണ് ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഇത്ര വലിയ ദുരന്തം സംസ്ഥാനത്ത് ഉണ്ടായത് കണ്ടിട്ടും സഹായിക്കാന്‍ തോന്നാത്തവര്‍ അവിടെ നില്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ക്ലബ്ബിന് സമീപമുള്ള സഭാ ഹാളില്‍ നട പരിപാടിയില്‍ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷനായി.  ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്  ചെയര്‍മാന്‍ അറിയിച്ചു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് സമാഹരിച്ച 4,62,089 രൂപ ആഗസ്റ്റ് 30 ന് കൈമാറിയിരുു.  രണ്ടാം ഗഡുവായി 1,93,115 രൂപയും ബോര്‍ഡ് ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും വ്യവസായ വകുപ്പ് മന്ത്രിക്ക് ചടങ്ങില്‍ വെച്ച് ചെയര്‍മാന്‍ കൈമാറി.

കൈത്തറി തൊഴിലാളികളുടെ മക്കളായ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ 35 വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി സ്വര്‍ണ്ണപ്പതക്കവും സര്‍ട്ടിഫിക്കറ്റും നല്‍കി. തൊഴിലാളികള്‍ക്ക് നല്‍കിവരു ആനുകൂല്യങ്ങളുടെ ഈ വര്‍ഷത്തെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, ഹാന്‍ടെക്‌സ് പ്രസിഡന്റ് പെരിങ്ങമല വിജയന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എ എന്‍ ബേബി കാസ്‌ട്രോ, കണ്ണൂര്‍ ജില്ലാ വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രതിനിധി കെ വി സന്തോഷ് കുമാര്‍, വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!