ചാരക്കേസില്‍ നിര്‍ണായക വിധി: നമ്പി നാരായണന് അരക്കോടി നഷ്ടപരിഹാരം

ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനം. നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയൻ എന്നിവരിൽ നിന്നുമാണ് നഷ്ട പരിഹാരം  ഈടാക്കുക .

അന്വേഷണ ഉദ്യോഗസ്ഥർ ആയ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയൻ എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാൽ നടപടി വേണമെന്നായിരുന്നു ആവശ്യം. നടപടി വേണ്ടെന്ന് 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സർക്കാർ നടപടി ശരിവച്ചിരുന്നു.

നമ്പി നാരായണന് 50 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്ന കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടത് സർക്കാർ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ടു. ഔദ്യോഗിക ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തതെനായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ.ജെയിൻ അധ്യക്ഷനായ സമിതി അന്വേഷിക്കും . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി .

error: Content is protected !!