പ്രളയം: സംസ്ഥാനത്തെ കോളേജുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും

പ്രളയം കാരണം നഷ്ടപ്പെട്ട പ്രവര്‍ത്തി ദിനങ്ങള്‍ തിരിച്ചു പിടിക്കാന്‍ സംസ്ഥാനത്തെ കോളേജുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും. കോ​ഴ്‌​സു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ​നി​യാ​ഴ്ച​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സ്സ് ന​ട​ത്ത​ണ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ള​ജു​ക​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും നി​ര്‍​ദ്ദേശം ന​ല്‍​കി.

ഇ​ത് സം​ബ​ന്ധി​ച്ച് അ​താ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​കൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​യിട്ടുണ്ട്. പ്രളയം ബാധിക്കാത്ത സ്ഥലങ്ങളില്‍ അതുണ്ടായിട്ടില്ല. അതു കൊണ്ടാണ് അ​താ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നു​ള്ള അധികാരം ന​ല്‍കി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

error: Content is protected !!