ചോദ്യം ചെയ്യാനാണെങ്കിൽ മാത്രമെ ഹാജരാകുകയുള്ളു : ബിഷപ്പിന്റെ അഭിഭാഷകൻ

കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ ചോദ്യം ചെയ്തു വിട്ടയക്കാനാണ് പൊലീസ് നീക്കമെങ്കിൽ സഹകരിക്കുമെന്ന് അഭിഭാഷകൻ മൻദീപ് സിംഗ് സച്ച്ദേവ്  മാധ്യമങ്ങളോട് പറഞ്ഞു .  കന്യാസ്ത്രി നൽകിയ ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ വാദം.

ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടീസ് ലഭിച്ചാൽ ഹാജരാകും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ മൻദീപ് സിംഗ് സച്ച്ദേവ് പറഞ്ഞു. കേരള പൊലീസ് അയച്ച സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അഭിഭാഷകന്റെ വാദം തള്ളി പിന്നാലെ ജലന്ധർ രൂപത രംഗത്തെത്തി. നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത. ഇമെയിൽ വഴിയും ജലന്ധർ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടീസ് കേരള പൊലീസ് അയച്ചത്.

error: Content is protected !!