അംഗനവാടിയിൽ മലവിസർജനം ചെയ്ത കുട്ടിയുടെ മലം ബാഗിലാക്കി വീട്ടിലേക്ക് കൊടുത്തുവിട്ടു

അംഗനവാടിയിൽ അടിവസ്ത്രത്തിൽ മലവിസർജനം ചെയ്ത കുട്ടിയുടെ വിസർജ്യവും അടിവസ്ത്രവും ബാഗിൽ വച്ച് വീട്ടിലേക്ക് കൊടുത്തു വിട്ടതായി ആക്ഷേപം .  കണ്ണൂര്‍ എരമം കുറ്റൂർ പഞ്ചായത്തിലെ കുറ്റൂർ കണ്ണങ്കാട് അംഗനവാടിയിലാണ് സംഭവം നടന്നത്. കുട്ടി  മല വിസര്‍ജനം ചെയ്തപ്പോള്‍ ജീവനക്കാര്‍ മലം പറ്റിയ അടിവസ്ത്രം പോതിഞ്ഞു ബാഗില്‍ വച്ച് വീട്ടിലേക്ക് കൊടുത്തു വിടുകയായിരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം .

കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ ബാഗും വാട്ടര്‍ ബോട്ടിലും മലം പുരണ്ട നിലയില്‍ ആയിരുന്നു. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടിയില്‍ നടന്ന സംഭവത്തില്‍ നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. ശിശുക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടന്ന ശിശു ദ്രോഹ ചെയ്യ്തിയില്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നു.

error: Content is protected !!