ഇരുചക്ര വാഹന ഉടമകള്‍ക്ക് 15 ലക്ഷത്തിന്‍റെ പേഴ്‌സണല്‍ ആക്‌സിഡന്‍റ് പോളിസി നിര്‍ബന്ധം

വാഹന ഉടമകള്‍ ഇനി മുതല്‍ 15 ലക്ഷത്തിന്‍റെ  ‘പേഴ്‌സണല്‍ ആക്‌സിഡന്‍റ് പോളിസി  നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ഐ.ആര്‍.ഡി.ഐ.എ നിര്‍ദേശം. വാഹന ഉടമ ഡ്രൈവിങ്ങിനിടെ അപകടത്തില്‍ മരിച്ചാല്‍ 15 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് ലഭിക്കുന്ന തരത്തില്‍ എല്ലാ മോട്ടോര്‍ വാഹന പോളിസികളും ‘പേഴ്‌സണല്‍ ആക്‌സിഡന്റ് പ്രൊട്ടക്ഷനി’ല്‍ ഉള്‍പ്പെടുത്താനാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അപകടത്തില്‍ മരിക്കുന്ന ഇരുചക്ര വാഹന ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും മതിയായ പരിരക്ഷ ഇല്ല. ഇത്കുടുംബത്തിന് വലിയ ബാധ്യത ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അപകടത്തില്‍ പെടുന്ന കുടുംബത്തിന് സഹായകരമാകുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ബോര്‍ഡായ ഐ.ആര്‍.ഡി.എ.ഐ ‘പേഴ്‌സണല്‍ ആക്‌സിഡന്റ് പ്രൊട്ടക്ഷന്‍’ എല്ലാ മോട്ടോര്‍ പോളിസികളിലും നിര്‍ബന്ധമാക്കണം . ഇതിന് വേണ്ടി വാഹന ഉടമകള്‍ വര്‍ഷത്തില്‍ 750 രൂപയുടെ അധിക പ്രീമിയം അടക്കേണ്ടി വരും.

2017 ഒക്‌ടോബറില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തിലാണ് ഐ.ആര്‍.ഡി.എ.ഐയുടെ ഇപ്പോഴത്തെ നടപടി. വാഹനാപകടത്തില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയേ ചെയ്യുന്ന ഉടമയുടെ കുടുംബത്തിന് കുറഞ്ഞത് 15 ലക്ഷം രൂപ ലഭിക്കുന്ന തരത്തില്‍ ‘പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍’ പുനര്‍ നിര്‍ണയിക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ടൂവീലറിന് ഒരു ലക്ഷവും കാറുകള്‍ക്ക് രണ്ട് ലക്ഷവുമായിരുന്നു നിലവിലെ അപകട ഇന്‍ഷൂറന്‍സ് പരിധി.

error: Content is protected !!